കണ്ണൂർ മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി ടി.ഒമോഹനന് കെട്ടിവയ്ക്കാൻ തുക നൽകി ചെരുപ്പ് തുന്നൽ തൊഴിലാളികൾ
നാമനിർദ്ദേശപത്രിക നൽകാൻ കെട്ടിവയ്ക്കേണ്ട തുക നൽകിയത് കണ്ണൂരിലെ ചെരുപ്പു തുന്നുന്ന തൊഴിലാളികളാണ്
Mar 23, 2026, 12:47 IST
കണ്ണൂർ : കണ്ണൂർമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: ടി.ഒ.മോഹനൻ നാമനിർദേശകപത്രിക സമർപ്പിച്ചു.നാമനിർദ്ദേശപത്രിക നൽകാൻ കെട്ടിവയ്ക്കേണ്ട തുക നൽകിയത് കണ്ണൂരിലെ ചെരുപ്പു തുന്നുന്ന തൊഴിലാളികളാണ്. ഇതിന്.ടി.ഒ.മോഹനൻ തൊഴിലാളികളോട് നന്ദിയും പറഞ്ഞു.
ടി.ഒ.മോഹനൻ കോർപറേഷൻ മേയറായിരുന്നപ്പോഴാണ് കണ്ണൂർ നഗരത്തിലെ തൊഴിലാളികൾക്ക് വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണമേകി ഷെൽട്ടറുകൾ നിർമ്മിച്ചു നൽകിയത്. ഇതിന്റെ നന്ദി സൂചകമായാണ് ടി.ഒ.മോഹനന് മൽസരിക്കാൻ കെട്ടിവച്ച തുക നൽകിയത്. മനുഷ്യാവകാശ പ്രവർത്തകൻ വിനോദ് പയ്യടയും ഇവർക്കൊപ്പം എത്തിയിരുന്നു എല്ലാവർക്കും നന്ദി പറഞ്ഞാണ് ടി.ഒ.മോഹനൻ പത്രിക നൽകാൻ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കൊപ്പവും കലക്ടറേറ്റിലെത്തിയത്.