കോൺഗ്രസ് വിട്ടാൽ ശശി തരൂർ അനാഥമാകില്ല : തോമസ് ഐസക്ക്

കണ്ണൂർ : തിരുവനന്തപുരം എം.പി ശശി തരൂർ വിഷയത്തിൽ പ്രതികരണവുമായി സി.പി.എം നേതാക്കൾ. കോൺഗ്രസ് വിട്ടാൽ ശശി തരൂർ അനാഥമാകില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്ക് പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും കാലം ശശി തരൂർ കോൺഗ്രസിൽ തുടർന്നത് തന്നെ അത് ഭുതമാണ്. തരൂർ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാൻ സി.പി.എമ്മിലേക്ക് സ്വീകരിക്കുന്നതിൻ തടസമില്ല. കോൺഗ്രസിൽ നിന്നും പലരെയും സി.പി.എം സ്വീകരിച്ചിട്ടുണ്ടെന്നും ഇതിൽ അത്ഭുതമില്ലെന്നും തോമസ് ഐസക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.