ഷാജു പനയൻ " സ്മാരക പ്രഥമ വാമൊഴി പുരസ്കാരം പയ്യാടക്കത്ത് ദേവിക്ക് നൽകും

കണ്ണൂർ: പ്രശസ്ത നാടൻപാട്ടു കലാകാരൻ ഷാജു പനയൻ്റെ സ്മരണാർത്ഥം നാട്ടുകലാകാരകൂട്ടം കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഷാജു പനയൻ സ്മാരക "വാമൊഴി " പുരസ്കാരം നാട്ടിപ്പാട്ട് കലാകാരി പയ്യാടക്കത്ത് ദേവിക്ക് . നാടൻപാട്ടുകളുടെയും നാട്ടിപാട്ടുകളുടെയും നിരവധി ശേഖരങ്ങൾക്കുടമയായ ദേവി കണ്ണൂർ ആകാശവാണിയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും  പുതുതലമുറക്ക്  പകർന്നു നൽകുകയും ചെയ്‌തുവരുന്നു.

കണ്ണൂർ, മയ്യിൽ, കടൂർ അരയിടം  പാടശേഖര സമിതിയിലെ കർഷകയും കർഷകത്തൊഴിലാളിയുമാണ് ദേവി. ഷാജുപനയൻ്റെ കുടുംബാംഗങ്ങൾ നൽകുന്ന10,001 രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 25ന് കണ്ണൂർ ജവഹർ ലൈബ്രറി ഓപ്പൺഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേരള ഫോക് ലോർ അക്കാദമി സിക്രട്ടറി എ.വി. അജയകുമാർ വിതരണം ചെയ്യും .