തളിപ്പറമ്പിൽ ഷാജി എൻ കരുൺ അനുസ്മരണം നടത്തി
തളിപ്പറമ്പ്ഫിലിം സൊസൈറ്റി വിഖ്യാത സംവിധായകൻ ഷാജി എൻ കരുൺ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ നിർവ്വഹാകസമിതി അംഗവുമായ ഷെറി ഗോവിന്ദ് അനുസ്മരണ പ്രഭാഷണം നടത്തി
May 24, 2025, 14:24 IST
തളിപ്പറമ്പ്: തളിപ്പറമ്പ്ഫിലിം സൊസൈറ്റി വിഖ്യാത സംവിധായകൻ ഷാജി എൻ കരുൺ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ നിർവ്വഹാകസമിതി അംഗവുമായ ഷെറി ഗോവിന്ദ് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ: പി.കെ.രഞ്ജീവ്, വി.പി.മഹേശ്വരൻ മാസ്റ്റർ, എം.സന്തോഷ്, അർജ്ജുൻ തുടങ്ങിയവർ പങ്കെടുത്തു. റീജ മുകുന്ദൻ അധ്യക്ഷയായി. പി.സുമേഷ് സ്വാഗതം പറഞ്ഞു. തുടർന്ന് പിറവി സിനിമ പ്രദർശിപ്പിച്ചു.