ക്യാംപസിൽ എസ്.എഫ്.ഐ  അക്രമം അഴിച്ചു വിടുന്നു :അബ്ദുൾ കരീം ചേലേരി

സർവ്വകലാശാലയിലെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എസ്.എഫ്.ഐ. നടത്തുന്ന അക്രമതാണ്ഡവം അവസാനിപ്പിക്കണമെന്നു  മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിആവശ്യപ്പെട്ടു.കണ്ണൂർജില്ലയിലെ പല കോളജുകളിലും അഭൂതപൂർവ്വമായ വിജയമാണ് എം.എസ്.എഫ് - കെ.എസ്.യു. മുന്നണി നേടിയത്.
 

കണ്ണൂർ: സർവ്വകലാശാലയിലെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എസ്.എഫ്.ഐ. നടത്തുന്ന അക്രമതാണ്ഡവം അവസാനിപ്പിക്കണമെന്നു  മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിആവശ്യപ്പെട്ടു.കണ്ണൂർജില്ലയിലെ പല കോളജുകളിലും അഭൂതപൂർവ്വമായ വിജയമാണ് എം.എസ്.എഫ് - കെ.എസ്.യു. മുന്നണി നേടിയത്. പത്ത് വർഷത്തെ എസ്.എഫ്.ഐ കുത്തക തകർത്ത് കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജിൽ എം.എസ് എഫ് -കെ.എസ്.യു മുന്നണി യൂണിയൻ ഭരണം പിടിച്ചെടുത്തതിൽ അമർഷം പൂണ്ട എസ്.എഫ്.ഐ. പ്രവർത്തകർ അഴിക്കോട് മണ്ഡലം എം.എസ്. എഫ് ജനറൽ സെക്രട്ടരി സൽമാൻ അബ്ദുറസാഖിനെ മാരകായുധങ്ങളുപയോഗിച്ച് മൃഗീയമായി അക്രമിച്ചതിൻ്റെ ഫലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ചെയർമാനും ജനറൽ സെക്രട്ടരിയും യു.യു സി. മാരുമുൾപ്പെടെ 14 സീറ്റുകളിലാണ് ഇവിടെ എം. എസ്. എഫ്. മുന്നണി വിജയിച്ചത്. ഈ ഫലം അട്ടിമറിക്കുന്നതിന് വേണ്ടി അനധികൃതമായി കാമ്പസിൽ കയറിയ എസ്.എഫ്.ഐ. പ്രവർത്തകരെ ചോദ്യം ചെയ്യുകയും തടയുകയും ചെയ്തതിൻ്റെ പേരിലാണ് സൽമാനെ മൃഗീയമായി അക്രമിച്ചത്. പോലീസുകാരുടെ കൺമുന്നിൽ വെച്ചാണ് ഈ അക്രമം.കലാലയ കാമ്പസുകളിൽ നിന്നും ഒറ്റപ്പെട്ട എസ്.എഫ് ഐ അതിനെ മറികടക്കാൻ ഇത്തരം അക്രമങ്ങളിലൂടെ ശ്രമിക്കുകയാണ്. ഇത് വിലപ്പോകില്ലെന്നും അക്രമം തുടർന്നാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും കരീം ചേലേരി പ്രസ്താവനയിൽ പറഞ്ഞു.


ആശുപത്രിയിൽ കഴിയുന്ന സൽമാനെ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി, സെക്രട്ടരി ബി.കെ. അഹമ്മദ്, എം.എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറിസി.കെ. നജാഫ്, സെക്രട്ടറി റുമൈസ റഫീക്ക്, ജില്ലാ പ്രസിഡണ്ട് നസീർ പുറത്തിൽ, ജനറൽസെക്രട്ടറിറംഷാദ് കെ.പി,സെക്രട്ടറി യൂനുസ് പടന്നോട്ട്, ഹരിതനേതാക്കളായ നഹല സഈദ് ,ടി. പി. ഫർഹാന തുടങ്ങിയവർ സന്ദർശിച്ചു.