വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ പീഡിപിച്ച കേസിൽ മുങ്ങിയ പയ്യന്നൂർ സ്വദേശി റിമാൻഡിൽ
വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ നിരന്തരം ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ മുങ്ങി നടന്ന യുവാവിനെ ബംഗ്ളൂരിൽ നിന്നും കണ്ണൂർ ടൗൺ പൊലിസ് പിടികൂടി.
കണ്ണൂർ: വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ നിരന്തരം ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ മുങ്ങി നടന്ന യുവാവിനെ ബംഗ്ളൂരിൽ നിന്നും കണ്ണൂർ ടൗൺ പൊലിസ് പിടികൂടി.നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയും പയ്യന്നൂർ എട്ടിക്കുളം സ്വദേശിയുമായ എം.പി. റാഷിദിനെയാണ് (28) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ എസ്.ബി കൈലാസ് നാഥിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പരിചയത്തിലായ യുവതിയെ കണ്ണൂരിലെ വിവിധ ലോഡ്‌ജുകളിലും എറണാകുളത്തെ അപ്പാർട്മെന്റിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.2024 സെപ്തംബർ മാസം മുതൽ പലപ്പോഴായി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെ യുവതി നൽകിയ പരാതിയിൽ പറയുന്നത്. യുവതി പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു. പ്രതി ബംഗളൂരുവിൽ താമസിച്ചു വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് അവിടെയെത്തി തന്ത്രപൂർവം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപെടുത്തി കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.