ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആൺ കുട്ടിയെ ലൈംഗികമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം : റിട്ട: എസ്ഐക്ക് അഞ്ച് വർഷം കഠിനതടവും പിഴയും
ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആൺ കുട്ടിയെ ലൈംഗികമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു.കണ്ണൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ ജഡ്ജ് എം ടി ജലജാറാണിയാണ് ശിക്ഷ വിധിച്ചത്.
Oct 15, 2026, 09:41 IST
കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആൺ കുട്ടിയെ ലൈംഗികമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു.കണ്ണൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ ജഡ്ജ് എം ടി ജലജാറാണിയാണ് ശിക്ഷ വിധിച്ചത്.
കണ്ണൂർ നഗരത്തിലെതളാപ്പിലെ അബ്ദുൾ മജീദിനെ (66)യാണ് ശിക്ഷിച്ചത് വളപട്ടണം എസ് ഐ ടി എം വിപിനാണ് കേസന്വേഷിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ളിക്ക് പ്രോസിക്യൂട്ടർ കെ.പി. പ്രീതാകുമാരി ഹാജരായി ഇതിനുസമാനമായ പോക്സോ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ് പ്രതി ഇപ്പോഴുള്ളത് ഇതിനിടെയാണ് മറ്റൊരു ശിക്ഷ കൂടി ലഭിക്കുന്നത്.