തെളിയിച്ചത് തളിപ്പറമ്പിലടക്കം പ്രമാദമായ നിരവധിക്കേസുകൾ ; ഡിവൈ.എസ്.പി: കെ.ഇ.പ്രേമചന്ദ്രൻ പടിയിറങ്ങുന്നു
തളിപ്പറമ്പിലടക്കം നിരവധി പ്രമാദമായ കേസുകൾക്ക് തുമ്പുണ്ടാക്കിയ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രൻ നാളെ സർവീസിൽ നിന്ന് പടിയിറങ്ങുന്നു. തൃശൂർ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി ആയാണ് വിരമിക്കുന്നത്. അധ്യാപകനായിരുന്ന പ്രേമചന്ദ്രൻ പിന്നീട് പോലീസി ലെത്തി മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥനായി പേരെടുത്താണ് മടക്കം.
തളിപ്പറമ്പ: തളിപ്പറമ്പിലടക്കം നിരവധി പ്രമാദമായ കേസുകൾക്ക് തുമ്പുണ്ടാക്കിയ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രൻ നാളെ സർവീസിൽ നിന്ന് പടിയിറങ്ങുന്നു. തൃശൂർ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി ആയാണ് വിരമിക്കുന്നത്. അധ്യാപകനായിരുന്ന പ്രേമചന്ദ്രൻ പിന്നീട് പോലീസി ലെത്തി മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥനായി പേരെടുത്താണ് മടക്കം. പാരലൽ കോളേജ് അധ്യാപകനായ അദ്ദേഹം എറണാകുളത്തെ ട്രെയിനിങ്ങിന് ശേഷം 2003ലാണ് സർവീസിൽ പ്രവേശിച്ചത്. തളിപ്പറമ്പ എസ്.ഐ ആയിട്ടായിരുന്നു ആദ്യ പോസ്റ്റിങ്ങ്.
ശ്രീകണ്ഠപുരം, ആലക്കോട്, കണ്ണൂർ ടൗൺ, കാസർക്കോട് തുടങ്ങിയ സ്റ്റേഷനുക ളിലും എസ്.ഐയായി. 2010ൽ സി.ഐ ആയി പ്രമോഷൻ ലഭിച്ചു. തളിപ്പറമ്പായിരുന്നു ആദ്യ സ്റ്റേഷൻ. ക്രൈംബ്രാഞ്ച്, നീലേശ്വരം എന്നിവിടങ്ങിളിലും സേവനമനുഷ്ഠിച്ചു. ഡിവൈ.എസ്.പി ആയതിന് ശേഷം ആദ്യപോ സ്റ്റിങ്ങ് ലഭിച്ചതും തളിപ്പറമ്പിൽ തന്നെയായിരുന്നു. പയ്യ ന്നൂർ, സ്റ്റേറ്റ് ഇന്റലിജൻസ്, കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിലും ഡിവൈ.എസ്.പിയായി. തളിപ്പറമ്പ മാർക്കറ്റിലെ പ്രഭാകരൻ, ബക്കളത്തെ രജീഷ്, പട്ടുവത്തെ മുസ്ലിംലീഗ് പ്രവർത്തകൻ അൻവർ, മാഹിയിലെ ബി.ജെ.പിക്കാരൻ സമേജ് എന്നിവരുടെ കൊലപാതക കേസുകളും ചെറുവത്തൂർ വിജയബാങ്ക്
കവർച്ച, തളിപ്പറമ്പിലെ പത്ത് ലക്ഷം രൂപയുടെ കള്ളനോട്ട് കേസു കളും അദേഹം അന്വേഷിച്ച പ്രധാന കേസുകളിൽ ചിലതാണ്. പിണറായിലെ സൗമ്യ മക്കളെ ഉൾപ്പെടെ മൂന്നു പേരെ വിഷം നൽകി കൊന്ന് കേസിൽ തുമ്പുണ്ടാക്കിയതും പ്രേമചന്ദ്ര നാണ്. അദേഹത്തിൻ്റെ അന്വേഷണ ത്തിലാണ് ദുരൂഹമായ മരണം കൊലപാതകമാണെന്നും പ്രതി സൗമ്യയാണെന്നും കണ്ടെത്തിയത്. 2020ൽ അന്വേഷണമികവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലും മുഖ്യമന്ത്രിയുടെ പോലീസ് മെഡലും മുന്ന് തവണ ബാഡ്‌ജ് ഓഫ് ഹോണറും നേടിയിട്ടുണ്ട്. 60 ഗുഡ് സർവീസ് എൻട്രി കളും ലഭിച്ചു. ചീമേനി സ്വദേശി യാണ്. പയ്യന്നൂരി ലാണ് താമ സം. ടി.വി.ദീപയാണ് ഭാര്യ. മകൾ: ഗൗരി കൃഷ്ണ.