തീവ്ര വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌കരണം (SIR) : തളിപ്പറമ്പ മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു

കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ  തീവ്ര വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട്(SIR )വിഷയത്തിൽ തളിപ്പറമ്പ മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു

 


തളിപ്പറമ്പ : കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ  തീവ്ര വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട്(SIR )വിഷയത്തിൽ തളിപ്പറമ്പ മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു.തളിപ്പറമ്പ ലീഗ് ഹൗസിൽ വെച്ച് നടന്ന ശില്പശാല മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കൊടിപ്പൊയിൽ മുസ്തഫ ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി കെ മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു.

 മുസ്‍ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ മഹമൂദ് അള്ളാംകുളം,പി കെ സുബൈർ പ്രവാസി ലീഗ് ജില്ല പ്രസിഡൻ്റ് സി പി വി അബ്ദുള്ള,എസ്. ടി.യു ജില്ലാ വൈസ്: പ്രസിഡൻ്റ് സി ഉമ്മർ,മുനിസിപ്പൽ മുസ്‌ലിം ലീഗ് ഭാരവാഹികളായ സിദ്ധിഖ് ഗാന്ധി,കെ പി ലുഖ്മാൻ,ജാബിർ തങ്ങൾ,എൻ അബു,എം വി ഫാസിൽ,യൂത്ത് ലീഗ് ജില്ലാ വൈസ്: പ്രസിഡണ്ട് ഫൈസൽ ചെറുകുന്നോൻ,എൻ എ സിദ്ധിഖ് എന്നിവർ പങ്കെടുത്തു.മുൻസിപ്പൽ ലീഗ് സെക്രട്ടറി പി പി ഇസ്മാഈൽ നന്ദിയും പറഞ്ഞു.