കൈക്കൂലി പണവുമായി കാറിൽ സഞ്ചരിക്കവെ കണ്ണൂർ ആർ.ടി ഓഫിസിലെ സീനിയർ സൂപ്രണ്ട് വിജിലൻസ്  പിടിയിൽ

കൈക്കൂലി പണവുമായി കണ്ണൂർ ആർ.ടി ഓഫി സിലെ സീനിയർ സൂപ്രണ്ട് മഹേഷിനെ കോഴിക്കോട് വി ജിലൻസ് സ്പെഷൽ സെൽ ഡിവൈ.എസ്.പി സുരേ ഷും സംഘവും പിടികൂടി. ബുധനാഴ്‌ച രാത്രി ഒൻപതു മണിയോടെയാണ് റോഡിൽ വാഹനം തടഞ്ഞ് ഇയാളെ പിടികൂടിയത്.

 

 
കണ്ണൂർ: കൈക്കൂലി പണവുമായി കണ്ണൂർ ആർ.ടി ഓഫി സിലെ സീനിയർ സൂപ്രണ്ട് മഹേഷിനെ കോഴിക്കോട് വി ജിലൻസ് സ്പെഷൽ സെൽ ഡിവൈ.എസ്.പി സുരേ ഷും സംഘവും പിടികൂടി. ബുധനാഴ്‌ച രാത്രി ഒൻപതു മണിയോടെയാണ് റോഡിൽ വാഹനം തടഞ്ഞ് ഇയാളെ പിടികൂടിയത്.

പരിശോധനയിൽ കാറിൽനിന്ന് 32,000 രൂപ കണ്ടെടു ത്തു. ഈ പണത്തിന് രേഖയുണ്ടായിരുന്നില്ല. ഏജന്റുമാ ർ മുഖേന കൈക്കൂലിയായി കൈപ്പറ്റിയതാണ് പണമെ ന്നാണ് വിവരം.സംഭവം സംബന്ധിച്ച് വിജിലൻസ് ഡയറക്‌ടർക്ക് റിപ്പോ ർട്ട് നൽകും. കോഴിക്കോട് വിജിലൻസ് സ്പെഷൽ സെ ൽ എസ്.പി കെ.പി. അബ്ദുൾറസാഖിൻ്റെ നിർദേശപ്രകാ രമാണ് വിജിലൻസ് സംഘമെത്തിയത്. കാറിനെ പിന്തുട ർന്ന് തയ്യിലിലെത്തിയപ്പോൾ കാർ കുറുകെയിട്ടാണ് മഹേഷിനെ തടഞ്ഞത്. വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.