സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരളയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കണ്ണൂർ സ്കൈ പാലസ് എക്സിക്യൂട്ടീവ് ഹാളിൽ നടന്ന ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. 

 

കണ്ണൂർ: സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരളയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കണ്ണൂർ സ്കൈ പാലസ് എക്സിക്യൂട്ടീവ് ഹാളിൽ നടന്ന ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. 

യൂണിയൻ ജില്ലാ പ്രസിഡൻ്റ് ടി പി വിജയൻ സമ്മേളന പരിപാടികൾ വിശദീകരിച്ചു. ടി പി നാരായണൻ, സി സുനിൽ കുമാർ, പി പി ദിവാകരൻ, എം പി മുരളി, എം പി ഉണ്ണികൃഷ്ണൻ, ആർ അനിൽ കുമാർ, പി വി രത്നാകരൻ, പി മനോഹരൻ, കെ പി സദാനനന്ദൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ സി പി സുരേന്ദ്രൻ സ്വാഗതവും യൂണിയൻ  ജില്ലാ സെക്രട്ടരി മട്ടന്നൂർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. ആർട്ടിസ്റ്റ് ശശികലയാണ് ലോഗോ തയാറാക്കിയത്.