കണ്ണൂരിലെ സീനിയർ ജേണലിസ്റ്റ് യൂനിയൻ കേരള സംസ്ഥാന സമ്മേളനം : സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂർ: ജൂൺ അവസാന വാരം കണ്ണൂരിൽ നടക്കുന്ന സീനിയർ ജേണലിസ്റ്റ് സ് യൂനിയൻ കേരളയുടെ സംസ്ഥാന സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. കണ്ണൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മേയർ മുസ്ലീഹ് മoത്തിൽ ഉദ്ഘാടനം ചെയ്തു.

വർത്തമാന കാലത്ത് മാധ്യമ പ്രവർത്തനത്തിൽ സത്യസന്ധത നഷ്ടപ്പെട്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. പഴയ കാല പത്രപ്രവർത്തനത്തെ ഇന്നത്തേതിൽ നിന്ന് വേർതിരിക്കുന്നതും ഇതാണ്. പത്രധർമ്മം അതേപടി പാലിക്കാൻ പഴയ തലമുറക്ക് കഴിഞ്ഞിരുന്നുവെന്നു o അദ്ദേഹം പറഞ്ഞു. പുതിയ തലമുറക്ക് എന്താണ് പത്രധർമം എന്ന് മനസിലാക്കി കൊടുക്കാൻ മുതിർന്ന മാധ്യമ പ്രവർത്തകർ തയാറാകണമെന്നും മേയർ പറഞ്ഞു.
യൂനിയൻ ജില്ല പ്രസിഡൻറ് ടി.പി.വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടരി വി.ആർ. രാജ് മോഹൻ സമ്മേളന കാര്യങ്ങൾ വിശദീകരിച്ചു. കെ.വി. സുമേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ.കെ. രത്നകുമാരി, വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, ഖലീൽ ചൊവ്വ, ബാലകൃഷ്ണൻ കൊയ്യാൽ, വെള്ളോറ രാജൻ, അഡ്വ.പി. അജയകുമാർ, സി.സുനിൽ കുമാർ, പി.മനോഹരൻ, നൗഷാദ് ബ്ലാത്തൂർ, പി.വി. രത്നാകരൻ, ഒ.വി. വിജയൻ, സി.പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടരി മട്ടന്നൂർ സുരേന്ദ്രൻ സ്വാഗതവും മുഹമ്മദ് മുണ്ടേരി നന്ദിയും പറഞ്ഞു.
കെ.വി. സുമേഷ് എം.എൽ.എ ചെയർമാനായും ടി.പി. വിജയൻ വർക്കിങ്ങ് ചെയർമാനായും സി.പി. സുരേന്ദ്രൻ ജനറൽ കൺവീനറായും മുഹമ്മദ് മുണ്ടേരി ട്രഷററായുo സംഘാടക സമിതിക്ക് രൂപം നൽകി.