സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് കെ പി സഹദേവന്റെ വിയോഗം; കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് കെ പി സഹദേവന്റെ വിയോഗത്തില്‍ ആദരസൂചകമായി കണ്ണൂര്‍ ടൗണില്‍ നാളെ സിപിഎം ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തത്. കണ്ണൂര്‍ പഴയ മുനിസിപ്പാലിറ്റി പരിധിയില്‍ മാത്രമാണ് ഹര്‍ത്താല്‍ ആചരിക്കുക

 

കണ്ണൂര്‍ : സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് കെ പി സഹദേവന്റെ വിയോഗത്തില്‍ ആദരസൂചകമായി കണ്ണൂര്‍ ടൗണില്‍ നാളെ സിപിഎം ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തത്. കണ്ണൂര്‍ പഴയ മുനിസിപ്പാലിറ്റി പരിധിയില്‍ മാത്രമാണ് ഹര്‍ത്താല്‍ ആചരിക്കുക.

ഹോട്ടലുകള്‍, വാഹനങ്ങള്‍, മറ്റ് അത്യാവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അഭ്യര്‍ത്ഥിച്ചു.