മലപ്പട്ടത്ത് മുതിർന്ന കോൺഗ്രസ് പ്രവർത്തകനെ വാർഡ് മെമ്പർ മർദ്ധിച്ചതായി പരാതി

മലപ്പട്ടത്ത് മുതിർന്ന കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചതായി പരാതി

 

മയ്യിൽ: മലപ്പട്ടത്ത് മുതിർന്ന കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചതായി പരാതി.മലപ്പട്ടം കൊളന്തയിലെ നാരായണനാണ് മർദ്ദനമേറ്റത്.കൊളന്ത വാർഡ് മെമ്പറും സി.പി എം ബ്രാഞ്ച് സെക്രട്ടറിയുമായ അനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചു വെന്നാണ് പരാതി.

തളിപ്പറമ്പിലെ യുഡി എഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥി  ടി കെ ഗോവിന്ദന് പ്രചരണത്തിന് ആവശ്യമായ വാഹനങ്ങളും സഹായങ്ങളും അനീഷ് കുമാർ നൽകിയിരുന്നുവെന്ന ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നു ആരോപിച്ചാണ് നാരായണനെ സ്ഥലം വാർഡ് മെമ്പറായ  അനീഷ് കുമാർ മർദ്ദിച്ചതെന്നാണ് പരാതി. തനിക്കെതിരെ വധഭീഷണിയുള്ളതിനാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് നാരായണൻ പറഞ്ഞു.നാരായണൻ്റെ പരാതിയിൽമയ്യിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.