സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ കലക്ടറേറ്റ് ധർണ നടത്തി

വയോജന പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക, വയോജന ചികിത്സക്ക് സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തുക കേന്ദ്രസർക്കാർ നിർത്തലാക്കിയ മുതിർന്ന പൗരന്മാരുടെ യാത്രാ ഇളവ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് സർവ്വീസ്

 

കണ്ണൂർ: വയോജന പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക, വയോജന ചികിത്സക്ക് സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തുക കേന്ദ്രസർക്കാർ നിർത്തലാക്കിയ മുതിർന്ന പൗരന്മാരുടെ യാത്രാ ഇളവ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ (എസ് സി എസ് സി) കലക്ടറേറ്റിനു മുന്നിൽ നടത്തിയ സമരം സി പി ഐ കൗൺസിൽ അംഗം സി എൻചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എസ് സി എസ് സി ജില്ലാ പ്രസിഡണ്ട് എം വി ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ഉത്തമൻ സ്വാഗതം പി വി അരവിന്ദൻ നന്ദിയും പറഞ്ഞു. സി എച്ച് വൽസൻ, പി ലക്ഷ്മണൻ, ടി വി രാഘവൻ എന്നിവർ സംസാരിച്ചു