തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ സമരം നടത്തി

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ (എസ്.സി. എഫ് ഡബ്ള്യൂ. എ ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ
 

 കണ്ണൂർ : തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ (എസ്.സി. എഫ് ഡബ്ള്യൂ. എ ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ സത്യാഗ്രഹ സമരം നടത്തി. 

സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫ . കെ. എസരള സമരം ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി കെ. നാരായണൻ അദ്ധ്യക്ഷനായി. എ. ഒ പ്രസന്നൻ, കെ.ലീല , കെ. വി. അശോകൻ, വി.എം. സുകുമാരൻ, സി.പി ചാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.സെക്രട്ടറി എൻ. ബാലകൃഷ്ണൻ സ്വാഗതവും കെ.വിനോദ് നന്ദിയും പറഞ്ഞു.