കണ്ണൂർ സർവ്വകലാശാല വിദ്യാർത്ഥി യു.ജി പ്രവേശനം പ്രതിസന്ധിയിൽ, പോർട്ടൽ ഇനിയും തുറന്നില്ല, സമരം ശക്തമാക്കുമെന്ന് സെൽഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്സ്, സ്റ്റാഫ് അസോസിയേഷൻ

കണ്ണൂർ സർവ്വകലാശാല ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളുടെ പ്രവേശന പോർട്ടലിൽ നിന്നും സ്വാശ്രയ കോളേജുകളെ ഒഴിവാക്കിയതിനെതിരെയും അതാത് കാലത്ത് യോഗ്യതയുണ്ടായിട്ടും അധ്യാപകരെ സംരക്ഷിക്കാത്ത സർവ്വകലാശാല വൈസ് ചാൻസലറുടെ

 

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളുടെ പ്രവേശന പോർട്ടലിൽ നിന്നും സ്വാശ്രയ കോളേജുകളെ ഒഴിവാക്കിയതിനെതിരെയും അതാത് കാലത്ത് യോഗ്യതയുണ്ടായിട്ടും അധ്യാപകരെ സംരക്ഷിക്കാത്ത സർവ്വകലാശാല വൈസ് ചാൻസലറുടെ നിലപാടുകൾക്കെതിയും സെൽഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്സ്പ് ആൻഡ് സ്റ്റാഫ്, മാനേജ്മെൻ്റ് അസോസിയേഷൻ സംയുക്ത സമരസമിതി വാഴ്സിറ്റിക്ക് മുൻപിൽ നടത്തിവരുന്ന ധർണാസമരം ശക്തമാക്കുമെന്ന് എസ് എഫ് സി ടി എസ് എ സംസ്ഥാന സെക്രട്ടറി ഡോ. എ. അബ്ദുൾ വഹാബ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 ആറാം ദിനം പിന്നിട്ടിട്ടും സമരം ഒത്തുതീർപ്പാക്കാനോ ചർച്ചയ്ക്ക് വിളിക്കുന്നതിനോ വി സി തയ്യാറാകുന്നില്ല. യുജിസി നിബന്ധനപ്രകാരമുള്ള യോഗ്യത നേടാനുള്ള അവസരവും സാവാകാശവും നൽകാതെ 20 വർഷത്തിലേറെക്കാലമായി സ്വാശ്രയ കോളേജുകളിൽ ജോലി ചെയ്യുന്ന അധ്യാപകരെ പിരിച്ചു വിടാനുള്ള നീക്കം കണ്ണൂർ സർവകലാശാലയിൽ മാത്രമാണ് നടക്കുന്നത് കണ്ണൂർ സർവകലാശാല ബിരുദ , ബിരുദാനന്തം വിദ്യാർത്ഥികളുടെ പ്രവേശന പോർട്ടലിൽ നിന്നും സ്വാശ്രയ കോളേജുകളെ ഒഴിവാക്കിയത് അവരുടെ പഠിക്കാനുള്ള അവസരമാണ് നിഷേധിക്കുന്നത് ഇതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ലോബിയെ സഹായിക്കാനുള്ള ഗൂഢ നീക്കമാണ് വിസി നടത്തുന്നത്. 

ന്യൂജൻ കോഴ്സുകൾ പഠിപ്പിക്കുന്നവർക്ക് നെറ്റ് യോഗ്യതയില്ല അതുപോലെ പല കോഴ്സുകൾക്കും കണ്ണൂർ സർവ്വകലാശാലയിൽ ഗൈഡുമാരില്ലാത്ത അവസ്ഥയുണ്ടെന്നും ഡോക്ടർ അബ്ദുൾ വഹാബ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംയുക്ത സമരസമിതി ഭാരവാഹികളായ ഇ പി കൃഷ്‌ണകുമാർ, പി ബിന്ദു സി നന്ദനൻ പായം വിജയൻ എന്നിവരും പങ്കെടുത്തു .