സെക്രട്ടറിയേറ്റ് മാർച്ചിലെ അക്രമം:എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയെ പൊലിസ് അറസ്‌റ്റു ചെയ്തു
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുൻപിലെ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് പൊലിസിനെ അക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട എസ്.എഫ്.ഐ ക ണ്ണൂർ ജില്ലാസെക്രട്ടറി ജോയൽ തോമസിനെ (25) പൊലീസ് അറസ്റ്റുചെയ്തു.
കണ്ണൂർ: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുൻപിലെ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് പൊലിസിനെ അക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട എസ്.എഫ്.ഐ ക ണ്ണൂർ ജില്ലാസെക്രട്ടറി ജോയൽ തോമസിനെ (25) പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച്ച രാവിലെ പത്തിന് കണ്ണൂർ പള്ളിക്കുന്നിലെ വികെ കൃഷ്‌ണമേനോൻ സ്മാരക വനിത കോളേജിന് മുൻ വശത്ത് നിന്നാണ് ജോയലിനെ പിടികൂടിയത്.
മഫ്തിയിലെത്തിയ തിരുവനന്തപുരം കന്റോൺമെന്റ്റ് പോലിസാണ് കണ്ണൂർ പള്ളിക്കുന്നിൽവെച്ച് ജോയലിനെ അറ സ്റ്റ് ചെയ്‌തത്. സെക്രട്ടറിയേറ്റിന് മുൻപിൽ കഴിഞ്ഞ ദിവസം നടന്ന സ മരവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് കഴിഞ്ഞ ബുധ നാഴ്‌ച നടന്ന സെക്രട്ടേറിയറ്റ് മാർച്ചിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് എസ്.എഫ്.ഐ നേ താക്കൾ ഉൾപ്പെടെ 31 പ്രവർ ത്തകർക്കെതിരെ വധശ്രമം ഉൾ പ്പെടെയുള്ള ജാമ്യമില്ലാ വകു പ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
ഈസമരത്തിൽ ജോയൽ തോമസും പങ്കെടുത്തിരുന്നു.പള്ളിക്കുന്ന് കൃഷ്‌ണമേനോൻവനിത കോളേജിൽ യൂണി യൻ തെരഞ്ഞെടു പ്രവർത്തന ങ്ങളുമായി ബന്ധപ്പെട്ട് കാല ത്ത് എത്തിയതായിരുന്നു ജോ യൽ തോമസ്. ചായ കുടിക്കു ന്നതിനായി കോളേജിന് പുറത്ത് ഇറങ്ങിയ സമയത്തായിരുന്നു പൊലിസ് പിടികൂടിയത്.