സ്ക്രാപ്പ് മർച്ചൻ്റ് അസോ. കണ്ണൂർ കളക്ടറേറ്റ് മാർച്ച് നടത്തി

സ്ക്രാപ്പ് മേഖല പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്ക്രാപ്പ് മർച്ചൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കളക്ടറേറ്റ് മാർച്ച് നടത്തി. 

 

കണ്ണൂർ :സ്ക്രാപ്പ് മേഖല പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്ക്രാപ്പ് മർച്ചൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കളക്ടറേറ്റ് മാർച്ച് നടത്തി. 

ഇ- മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും സ്ഥാപനത്തിൻ്റെ വിസ്തൃതിക്കനുസൃതമായി അനുവാദം നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകുക, ഷെഡ്ഡുകളെ സർക്കാർ അനുവാദമുള്ള എം.സി.എഫ്. കേന്ദ്രങ്ങളോ എം.ആർ.എഫ്. കേന്ദ്രങ്ങളോ ആയി അംഗീകരിക്കുക, ഉപേക്ഷിക്കപ്പെടുന്ന റീ-സൈക്കിൾ യോഗ്യമല്ലാത്ത മാലിന്യങ്ങളെ പൊതുമാലിന്യമായി കണ്ട് നീക്കം ചെയ്യാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. 

അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ പി എ ഷരീഫ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഗംഗാധരൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി നിസാർ കെ സ്വാഗതം പറഞ്ഞു.പി എം മുഹമ്മദ് അർഷാദ്, ഹാരിസ് വയനാട്, ഹാരിസ് ചട്ടഞ്ചാൽ,സുബൈർ മട്ടന്നൂർ, ശ്രീജിത് കണ്ണൂർ എന്നിവർ സംസാരിച്ചു.