കണ്ണൂർ വാരത്ത് നിർത്തിയിട്ട പിക്കപ്പ് വാനിലേക്ക് സ്‌കൂട്ടർ ഇടിച്ചു കയറി അമ്മയ്ക്കും കുട്ടിക്കും സ്കൂട്ടർ യാത്രക്കാരനും പരുക്കേറ്റു (CCTV)
കണ്ണൂർ: വാരത്ത് നിർത്തിയിട്ട പിക്കപ്പ് വാനിലേക്ക് സ്‌കൂട്ടർ ഇടിച്ചു കയറി അമ്മയ്ക്കും കുട്ടിക്കും സ്കൂട്ടർ യാത്രക്കാരനും പരുക്കേറ്റ. ഇന്ന് രാത്രി എട്ടരയോടെ വാരത്തെ സി.എച്ച് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.
ആശുപത്രിയിൽ കുട്ടിയെ കാണിക്കാൻ പിക്കപ്പിൽ എത്തിയതായിരുന്നു കുടുംബം. ഡോക്ടറെ കാണിച്ച് അമ്മയും കുട്ടിയും പിക്കപ്പിൽ ഇരിക്കുകയായിരുന്നു. ഈ സമയം പിതാവ് മരുന്ന് വാങ്ങുകയായിരുന്നു.
കണ്ണൂർ ഭാഗത്ത് നിന്ന് അമിത വേഗത്തിൽ എത്തിയ എം.എച്ച് രജിസ്ട്രേഷനിലുള്ള സ്‌കൂട്ടറാണ് ഇടിച്ച് തകർത്ത് പിക്കപ്പിൻ്റെ ബോണറ്റിന് മുകളിൽ കയറിയത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിൻ്റെ ചില്ല് പൊട്ടിയാണ് അമ്മക്കും കുഞ്ഞിനും പരിക്കേറ്റത്. സ്‌കൂട്ടർ യാത്രക്കാനും സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ ചാലയിലെ ആശുപത്രിയിലേക്ക് മാറ്റി. ശബ്‌ദം കേട്ട് ഓടിയെത്തിയനാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.