കക്കാട് തെരുവ് നായ കുറുകെ ചാടി നിയന്ത്രണം വിട്ട്  സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കക്കാട് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയത്രണം വിട്ട്മറിഞ്ഞ് സ്കൂട്ടർയാത്രക്കാരൻ മരിച്ചു. കക്കാട്കുഞ്ഞിപ്പള്ളി കടലാക്കിയിൽ താമസിക്കുന്ന അത്താഴക്കുന്ന് സ്വദേശി സലീമാണ് (48)മരണമടഞ്ഞത്.
 

കണ്ണൂർ: കക്കാട് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയത്രണം വിട്ട്മറിഞ്ഞ് സ്കൂട്ടർയാത്രക്കാരൻ മരിച്ചു. കക്കാട്കുഞ്ഞിപ്പള്ളി കടലാക്കിയിൽ താമസിക്കുന്ന അത്താഴക്കുന്ന് സ്വദേശി സലീമാണ് (48)മരണമടഞ്ഞത്.ചൊവ്വാഴ്ച്ച പുലർച്ചെ സുബഹ് നിസ്ക്കാരത്തിനായി പള്ളിയിലേക്ക് പോകുമ്പോൾ കുഞ്ഞിപ്പള്ളി കപ്പാലത്തിന്ന് സമീപം തെരുവ് നായ കുറുകെ ചാടിയതാണ് അപകടത്തിന് കാരണം.

 തുടർന്ന് നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഭാര്യ: പി.വി സൗദ മക്കൾ: സഫ്മാൻ സലീം,സഫ സലീം, സജവസലീം. മരുമകൻ്റെ വിവാഹ ആവശ്യാർത്ഥം ഗൾഫിൽ നിന്നും വന്നതായിരുന്നു സലീം.ഇലക്ട്രീഷൻ ദാവൂദിൻ്റെ സഹോദരി ഭർത്താവാണ്.