കൂത്തുപറമ്പിൽ സ്വകാര്യബസ് ഇടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു  

കൂത്തുപറമ്പിനടുത്ത കണ്ടംകുന്നിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ ഭാരുണമായിമരിച്ചുആയിത്തറ സ്വദേശി കുട്ടിയൻ്റവിട എം മനോഹരനാണ് മരിച്ചത് ചൊവ്വാഴ്ച്ച രാവിലെ എട്ടു മണിയോടെ കൂത്തുപറമ്പ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും,
 


കണ്ണൂർ : കൂത്തുപറമ്പിനടുത്ത കണ്ടംകുന്നിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ ഭാരുണമായിമരിച്ചുആയിത്തറ സ്വദേശി കുട്ടിയൻ്റവിട എം മനോഹരനാണ് മരിച്ചത് ചൊവ്വാഴ്ച്ച രാവിലെ എട്ടു മണിയോടെ കൂത്തുപറമ്പ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും, എതിർ ദിശയിൽ നിന്നും വന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത് കണ്ടംകുന്ന് പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്.

 

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും യാത്രക്കാരനായ മനോഹരനും തെറിച്ചു വീണിരുന്നു ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്.