കണ്ണൂർ മരക്കാർകണ്ടിയിൽ ശാസ്ത്രാവബോധ ക്ലാസ് തുടങ്ങി
ഇരുൾ പടരാതിരിക്കാൻ ശാസ്ത്രത്തിൻ്റെ കൈത്തിരി എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ശാസ്ത്രാവബോധ ക്യാമ്പയിനിന് മരക്കാർ കണ്ടിയിൽ തുടക്കമായി.
Feb 18, 2025, 21:44 IST
കണ്ണൂർ: ഇരുൾ പടരാതിരിക്കാൻ ശാസ്ത്രത്തിൻ്റെ കൈത്തിരി എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ശാസ്ത്രാവബോധ ക്യാമ്പയിനിന് മരക്കാർ കണ്ടിയിൽ തുടക്കമായി. മരക്കാർകണ്ടി യുവജന വായനശാല പരിസരത്ത് ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.ദേവരാജൻ ഉദ്ഘാടനം ചെയ്തു.
ഇ.കെ.സിറാജ് അധ്യക്ഷനായി.എം.ബാലൻ, ജനു ആയിച്ചാൻകണ്ടി, പി.വി.ദാസൻ, പേഴ്സി ഗോവിയസ് എന്നിവർ സംസാരിച്ചു.