സ്കുൾ മാനേജർ പദവി അംഗീകരിക്കണം: എ. ഇ. ഒ ഓഫിസിന് മുൻപിൽ വയോധികൻ ഒറ്റയാൾ ധർണാ സമരം നടത്തി
എ. ഇ ഒ ഓഫിസിന് മുൻപിൽ വയോധികൻ ഒറ്റയാൾ ധർണാ സമരം നടത്തി. ചിറക്കൽ ദേശസേവാ സംഘത്തിൻ്റെ ഉടമസ്ഥതയിലുള്ള കണ്ണാടിപറമ്പ് ദേശസേവാ യു.പി സ്കുളിൻ്റെ 2025-27 വർഷത്തെ സ്കൂൾ മാനേജരായി തെരഞ്ഞെടുക്കപ്പെട്ട എം. ഭാസ്കരൻ മാസ്റ്ററാണ് പാപ്പിനിശേരി എ.ഇ.ഒ ഓഫിസിന് മുൻപിൽ വ്യാഴാഴ്ച്ച രാവിലെ മുതൽ ഒറ്റയാൾ ധർണാ സമരം തുടങ്ങിയത്.
Feb 20, 2025, 15:00 IST
വളപട്ടണം: എ. ഇ ഒ ഓഫിസിന് മുൻപിൽ വയോധികൻ ഒറ്റയാൾ ധർണാ സമരം നടത്തി. ചിറക്കൽ ദേശസേവാ സംഘത്തിൻ്റെ ഉടമസ്ഥതയിലുള്ള കണ്ണാടിപറമ്പ് ദേശസേവാ യു.പി സ്കുളിൻ്റെ 2025-27 വർഷത്തെ സ്കൂൾ മാനേജരായി തെരഞ്ഞെടുക്കപ്പെട്ട എം. ഭാസ്കരൻ മാസ്റ്ററാണ് പാപ്പിനിശേരി എ.ഇ.ഒ ഓഫിസിന് മുൻപിൽ വ്യാഴാഴ്ച്ച രാവിലെ മുതൽ ഒറ്റയാൾ ധർണാ സമരം തുടങ്ങിയത്.
തൻ്റെ മാനേജർ നിയമനം എ.ഇ.ഒ അനാവശ്യമായി തടയുകയാണെന്നും മാനേജർ അംഗീകാരം നീണ്ടു. പോകുന്നതിൽ പ്രതിഷേധിച്ചാണ് ധർണാ സമരം നടത്തുന്നതെന്നും ഇദ്ദേഹം പറഞ്ഞു. രാവിലെ 10 ന് പ്രജിത് മാതോടം സമരം ഉദ്ഘാടനം ചെയ്തു.