പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്കൂൾ വാഹന ഡ്രൈവർ റിമാൻഡിൽ

പ്രണയം നടിച്ച് പ്ളസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കിയ യുവാവ് റിമാൻഡിൽ 'ഇരിട്ടികീഴ്പ്പള്ളി സ്വദേശി  മുഹമ്മദ്‌ ഷായെ (35)യാണ് പോക്സോ കോടതി റിമാൻഡ് ചെയ്തത്.

 

തലശേരി : പ്രണയം നടിച്ച് പ്ളസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കിയ യുവാവ് റിമാൻഡിൽ 'ഇരിട്ടികീഴ്പ്പള്ളി സ്വദേശി  മുഹമ്മദ്‌ ഷായെ (35)യാണ് പോക്സോ കോടതി റിമാൻഡ് ചെയ്തത്.ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പ്ലസ് വണ്‍ വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. സ്കൂള്‍ വാഹനത്തിലെ ഡ്രൈവറായിരുന്നു പ്രതി.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനം നടന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. രണ്ട് കുട്ടികളുടെ പിതാവാണ് പിടിയിലായ മുഹമ്മദ്‌ .