കണ്ണൂരിൽ പട്ടികജാതി ക്ഷേമ സമിതി ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചും ധർണ്ണയും നടത്തി

സംവരണം അട്ടിമറിക്കാതിരിക്കാനുള്ള നിയമം പാർലമെന്റിൽ പാസാക്കുക, ജാതി സെൻസസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.

 

കണ്ണൂർ: സംവരണം അട്ടിമറിക്കാതിരിക്കാനുള്ള നിയമം പാർലമെന്റിൽ പാസാക്കുക, ജാതി സെൻസസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. എൻ ചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. 

പി പി ഗംഗാധാരൻ അദ്ധ്യക്ഷത വഹിച്ചു. കെ ജനാർദ്ദനൻ ,എ സുനിൽകുമാർ, വി വി റീത്ത, എം ഒ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.