കണ്ണൂർ ചാല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദി പ്രവർത്തക സംഗമം നടത്തി
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല ബാലവേദി പ്രവർത്തക സംഗമം ചാല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ക്യാമ്പ് സംസ്ഥാന ബാലവേദി കൺവീനർ ശശിധരൻ മണിയൂർ ഉദ്ഘാടനം ചെയ്തു. എടക്കാട് മേഖലാ സെക്രട്ടറി സി.എ.പത്മനാഭൻ അധ്യക്ഷത വഹിച്ചു.
Jul 27, 2026, 12:00 IST
ചാല : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല ബാലവേദി പ്രവർത്തക സംഗമം ചാല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ക്യാമ്പ് സംസ്ഥാന ബാലവേദി കൺവീനർ ശശിധരൻ മണിയൂർ ഉദ്ഘാടനം ചെയ്തു. എടക്കാട് മേഖലാ സെക്രട്ടറി സി.എ.പത്മനാഭൻ അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിലായി പാട്ടുകൾ, കളികൾ, ശാസ്ത്ര പരീക്ഷണങ്ങൾ, ഒറിഗാമി എന്നീ പരിശീലനങ്ങൾക്ക് കെ.പി.രാമകൃഷ്ണൻ, കെ.സുരേന്ദ്രൻ, പി.മുകുന്ദൻ, എം.പി.സനിൽ കുമാർ എന്നിവർ നേതൃത്വം നൽകി സംസ്ഥാന നിർവാഹക സമിതി അംഗം പി.പി.ബാബു, ജില്ലാ സെക്രട്ടറി ബിജു നെടുവാലൂർ, സതീഷ് ശ്രീമന്ദിരം, എ.പി.സജീന്ദ്രൻ എന്നിവർ സംസാരിച്ചു.