സപര്യ ഭൂമിസേവാപുരസ്കാരം സി.സുനിൽകുമാറിന്;  സപ്തംബർ 21 ന് കണ്ണൂർ വൃന്ദാവനം ഹാളിൽ നടക്കുന്ന ചടങ്ങിൽ പത്മശ്രീ ഇപി നാരായണപ്പെരുവണ്ണാൻ പുരസ്‌കാരം സമ്മാനിക്കും 

ലോക ഓസോൺ ദിനത്തോടനുബന്ധിച്ചുള്ള സപര്യ സാംസ്‌കാരിക സമിതിയുടെ  പ്രഥമ ഭൂമി സേവാ പുരസ്കാരം മാതൃഭൂമി ദിനപ്പത്രത്തിലെ  സീനിയർ ചീഫ് ന്യൂസ്  ഫോട്ടോഗ്രാഫറും പരിസ്ഥിതി എഴുത്തുകാരനും ഭൂമിസംരക്ഷണ പ്രവർത്തകനുമായ സി.സുനിൽകുമാറിന് .

 

കണ്ണൂർ: ലോക ഓസോൺ ദിനത്തോടനുബന്ധിച്ചുള്ള സപര്യ സാംസ്‌കാരിക സമിതിയുടെ  പ്രഥമ ഭൂമി സേവാ പുരസ്കാരം മാതൃഭൂമി ദിനപ്പത്രത്തിലെ  സീനിയർ ചീഫ് ന്യൂസ്  ഫോട്ടോഗ്രാഫറും പരിസ്ഥിതി എഴുത്തുകാരനും ഭൂമിസംരക്ഷണ പ്രവർത്തകനുമായ സി.സുനിൽകുമാറിന് . പരിസ്ഥിതി പ്രവർത്തനവും സ്കൂളുകളിലെ സീഡ് പ്രവർത്തനവും പരിസ്ഥിതി ബോധവത്കരണ ഫോട്ടോകളും എഴുത്തും പരിഗണിച്ചാണ് പുരസ്കാരമെന്ന് ജൂറി ചെയർമാൻ വിഖ്യാത നോവലിസ്റ്റ് സി.രാധാകൃഷ്‌ണൻ അറിയിച്ചു. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും ക്യാഷ് അവാർഡും പ്രശസ്തിപത്രവും ജീവിത രേഖയും  അടങ്ങുന്നതാണ് പുരസ്കാരം. 

ലോക വന്യജീവിനിധി (WWF) കേരളം , മാർക്ക് എന്നീ പരിസ്ഥിതി സംഘടനകളുടെ ഉപദേശക സമിതി അംഗം, .കേനന്നൂർ ഡിസ്ടിക്റ്റ് ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റി ജനറൽ സെക്രട്ടറി, കണ്ണൂർ പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. സംസ്ഥാന വന്യജീവി ഉപദേശക സമിതി അംഗമായും സേവനം ചെയ്തിരുന്നു. കോട്ടയം നേച്ചർ ക്ലബ്ബ് ആരംഭിച്ചവരിൽ ഒരാൾ. കണ്ണൂർ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ടാണ്. ഭാര്യ ജിഷ കെ.സി (അസി മാനേജർ, കെ. എസ് എഫ്. ഇ കണ്ണൂർ, മക്കൾ :പ്രകൃതി,
 പൃഥ്വി. സപ്തംബർ 21 ന് കണ്ണൂർ വൃന്ദാവനം ഹാളിൽ നടക്കുന്ന ചടങ്ങിൽ പത്മശ്രീ ഇപി നാരായണപ്പെരുവണ്ണാൻ പുരസ്‌കാരം സമ്മാനിക്കുമെന്ന് സപര്യ ഭാരവാഹികളായ സുകുമാരൻ പെരിയച്ചൂർ , അനിൽ പട്ടേന ,കുഞ്ഞപ്പൻ തൃക്കരിപ്പൂർ അറിയിച്ചു.