സംഗീത കലാക്ഷേത്രം വാർഷികാഘോഷം 21 ന് കണ്ണൂരിൽ തുടങ്ങും
സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന സംഗീതകലാക്ഷേത്രത്തിൻ്റെ 35-ാം വാർഷികം മെയ് 21 മുതൽ മൂന്നു ദിവസങ്ങളിലായി കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് മാനേജിംഗ്ട്രസ്റ്റി ഒ എൻ രമേശൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ: സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന സംഗീതകലാക്ഷേത്രത്തിൻ്റെ 35-ാം വാർഷികം മെയ് 21 മുതൽ മൂന്നു ദിവസങ്ങളിലായി കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് മാനേജിംഗ്ട്രസ്റ്റി ഒ എൻ രമേശൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
21 ന് വൈകുന്നേരം 4 മണിക്ക് മഹാത്മ മന്ദിരം പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതകലാക്ഷേത്രം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന യോഗ ഡാൻസ്, നൃത്തം, സംഗീത അർച്ചന, തബല, ഹാർമോണിയം വയലിൻ കച്ചേരിയും നടക്കും.22 ന് വൈകുന്നേരം 4 മണിക്ക് മേയർ അഡ്വ: പി. ഇന്ദിര ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംഗീത കലാക്ഷേത്രത്തിൻ്റെ പ്രഥമ പുരസ്കാരം- സംഗീത കലാരത്നം 2026- പ്രശസ്ത ഗാനരചയിതാവും മ്യൂസിക് ഡയറക്ടറുമായ ടി.എസ്. രാധാകൃഷ്ണജിക്ക് സ്വാമി കൃഷ്‌ണാനന്ദഭാരതി സമർപ്പിക്കും. ഫലകവും 15,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
23 ന് വൈകീട്ട് 4 ന് ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ സമാപന സമ്മേളനം ഉദ്ഘടനം ചെയ്യും. ചടങ്ങിൽ സംഗീതകലാക്ഷേത്രം അദ്ധ്യപകരെ മാനേജിങ്ങ് ട്രസ്റ്റിയും, ട്രസ്റ്റിയും ആദരിക്കും.വാർത്താസമ്മേളനത്തിൽ സംഘാടക സമിതി പ്രസിഡൻ്റ് പ്രദീപ് പത്മനാഭൻ ,ഒ എൻ ശ്രീശൻ, പി വിജയകുമാർ എന്നിവരുംപങ്കെടുത്തു.