തളിപ്പറമ്പിൽ ചന്ദനമുട്ടികളുമായി പിടിയിലായ രണ്ടു പേർ റിമാൻഡിൽ

തളിപറമ്പിൽ ചന്ദനമുട്ടികളുമായി പിടിയിലായ രണ്ടുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറ്റ്യാട്ടൂർ പാവന്നൂര്‍കടവിലെ ഷബീന മന്‍സിലില്‍ എം.പി.അബൂബക്കര്‍, ബദരിയ മന്‍സിസിലെ സി.കെ.അബ്ദുള്‍നാസര്‍ എന്നിവരെയാണ്

 

കണ്ണൂർ: തളിപറമ്പിൽ ചന്ദനമുട്ടികളുമായി പിടിയിലായ രണ്ടുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറ്റ്യാട്ടൂർ പാവന്നൂര്‍കടവിലെ ഷബീന മന്‍സിലില്‍ എം.പി.അബൂബക്കര്‍, ബദരിയ മന്‍സിസിലെ സി.കെ.അബ്ദുള്‍നാസര്‍ എന്നിവരെയാണ് തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.വി.സനൂപ്കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരംശ്രീകണ്ഠപുരം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ ബാലന്‍, സ്‌പെഷ്യല്‍ ഡ്യൂട്ടി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.വി.രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ഫാത്തിമ, എ.സി.ജംഷാദ്, സുജിത്ത് രാഘവന്‍, വാച്ചര്‍ന്മാരായ സി.കെ.അജീഷ്, ആര്‍.കെ.രജീഷ്, അഖില്‍ ബിനോയ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

13 കിലോഗ്രാം ചന്ദനമുട്ടികളും 6.5 കിലോഗ്രാം ചെത്ത്പൂളുകളും സ്‌ക്കൂട്ടറില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാവന്നൂര്‍കടവില്‍ വെച്ച് ഇവരെ പിടികൂടിയത്. പ്രതികളെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (മൂന്ന്) മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.