കണ്ണൂർ മാട്ടൂലിൽ മണൽ കടത്ത് ടിപ്പർ ലോറിപിടികൂടി ; ഡ്രൈവർ ഓടി രക്ഷപെട്ടു
അനധികൃത പുഴമണൽ കടത്ത് ടിപ്പർ ലോറി പോലീസ് അതിസാഹസികമായി പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
Apr 30, 2026, 22:51 IST
പഴയങ്ങാടി : അനധികൃത പുഴമണൽ കടത്ത് ടിപ്പർ ലോറി പോലീസ് അതിസാഹസികമായി പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
വ്യാഴാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെ മാട്ടൂൽ സൗത്തിൽ വെച്ചാണ് പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ എ. സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ് ഐ കൃഷ്ണപ്രിയ ഉണ്ണിയുടെ നേതൃത്വത്തിൽ പിടികൂടിയത്. പോലീസ് സംഘത്തിൽ സീനിയർസിവിൽ പോലീസ് ഓഫീസർ ചന്ദ്രകുമാർ, ഡ്രൈവർ സുമിനേഷ് എന്നിവരും ഉണ്ടായിരുന്നു.