കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്തകിസാൻ മോർച്ച - ട്രേഡ് യൂനിയൻ ഹെഡ് പോസ്റ്റ് ഓഫിസ് ധർണയിൽ പ്രതിഷേധമിരമ്പി

ബിജെപി നേതൃത്വത്തിലുള്ള കോർപറേറ്റ്, വർഗീയ ചങ്ങാത്ത ഭരണത്തിനെതിരെ സംയുക്ത കിസാൻ മോർച്ചയും സംയുക്ത ട്രേഡ്

 


കണ്ണൂർ:ബിജെപി നേതൃത്വത്തിലുള്ള കോർപറേറ്റ്, വർഗീയ ചങ്ങാത്ത ഭരണത്തിനെതിരെ സംയുക്ത കിസാൻ മോർച്ചയും സംയുക്ത ട്രേഡ്യൂണിയനുകളും നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂരിൽ ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും പ്രതിഷേധ ധർണയും നടത്തി.

കർഷകപ്രക്ഷോഭത്തിന് തുടക്കം കുറിച്ചതിന്റെയും കോവിഡ് അടച്ചിടൽ കാലത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന പൊതുപണിമുടക്കിന്റെയും നാലാം വാർഷികത്തോടും അനുബന്ധിച്ചായിരുന്നു പ്രക്ഷോഭം. 
പ്രതിമാസ മിനിമം വേതനം 26,000 രൂപയാക്കുക, തൊഴിലു റപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ 200 ആയി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയർത്തിയാണ് പ്രക്ഷോഭം.

കെഎസ്കെടിയുസംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷനായി. നേതാക്കളായ കെ പി സഹദേവൻ, എം പ്രകാശൻ മാസ്റ്റർ,സി പി മുരളി, എം എ കരീം, എം ഉണ്ണികൃഷ്ണൻ,എ പ്രദീപൻ, കെ വി ബാബു, അബ്ദുൾ വഹാബ്, കെ അസൂട്ടി തുടങ്ങിയവർ സംസാരിച്ചു. സിഐടിയു ജില്ലാ ജന. സെക്രട്ടറി കെ മനോഹരൻ സ്വാഗതം പറഞ്ഞു.