സംസ്കാര സാഹിതി രാധൻ കണ്ണപുരം അനുസ്മരണം നടത്തി

അകാലത്തിൽ പൊലിഞ്ഞ അതുല്യനാടക നടൻ രാധൻ കണ്ണപുരത്തെ കെ.പി.സി.സി സംസ്കാര സാഹിതി കല്ല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി അനുസ്മരിച്ചു.കണ്ണപുരം മിനിപാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങ് അഡ്വ.ടി.ഒ.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

 

കണ്ണപുരം:അകാലത്തിൽ പൊലിഞ്ഞ അതുല്യനാടക നടൻ രാധൻ കണ്ണപുരത്തെ കെ.പി.സി.സി സംസ്കാര സാഹിതി കല്ല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി അനുസ്മരിച്ചു.കണ്ണപുരം മിനിപാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങ് അഡ്വ.ടി.ഒ.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

 ഫോക് ലോർ അക്കാദമി സെക്രട്ടറി എം. പ്രദിപ്കുമാർ അനുസ്‌മരണ പ്രഭാഷണം നടത്തി.നിയോജക മണ്ഡലം ചെയർമാൻ ഒ.ജി കീഴറ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി.മെമ്പർ എം.പി.ഉണ്ണികൃഷ്ണൻ, ഡി.സി.സി.ജനറൽ സെക്രട്ടറി കാപ്പാടൻ ശശിധരൻ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റുമാരായ കൂനത്തറ മോഹനൻ, വി.രാജൻ, സംസ്ഥാന നിർവ്വാഹക സമിതിയംഗം വി.വി.വിജയൻ,മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എ.വി.സിദ്ധിഖ്,പി.ബലറാം,ദിനുമൊട്ടമ്മൽ,രാധൻ കണ്ണപുരത്തിൻ്റെ പത്‌നി മിനിരാധൻ എന്നിവർ സംസാരിച്ചു.നിയോജകമണ്ഡലം ജനറൽ കൺവീനർ ടി.നാരായണൻ സ്വാഗതവും സെക്രട്ടറി സ്മിത ഗ്രേഷ്യൻ നന്ദിയും പറഞ്ഞു.