കണ്ണൂരിൽ സമസ്ത കേരള വാര്യർ സമാജം മാങ്ങാട് യൂനിറ്റ് വാമന ജയന്തി ആഘോഷവും കുടുംബ സംഗമവും നടന്നു
സമസ്ത കേരള വാര്യർ സമാജം മാങ്ങാട് യൂനിറ്റ് വാമന ജയന്തി ആഘോഷവും കുടുംബ സംഗമവും നടന്നു. ജനറൽ സെക്രട്ടറി വി.വി.മുരളീധര വാര്യർ ഉദ്ഘാടനം ചെയ്തു ക്ഷേത്ര കലാ അക്കാദമിയുടെ തിടമ്പ് നൃത്ത യുവപ്രതിഭ പുരസ്കാര ജേതാവ് ശ്രീ വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരിയെ ആദരിച്ച് ഉപഹാരം നല്കി.
Updated: Aug 29, 2025, 19:56 IST
കണ്ണൂർ :സമസ്ത കേരള വാര്യർ സമാജം മാങ്ങാട് യൂനിറ്റ് വാമന ജയന്തി ആഘോഷവും കുടുംബ സംഗമവും നടന്നു. ജനറൽ സെക്രട്ടറി വി.വി.മുരളീധര വാര്യർ ഉദ്ഘാടനം ചെയ്തു ക്ഷേത്ര കലാ അക്കാദമിയുടെ തിടമ്പ് നൃത്ത യുവപ്രതിഭ പുരസ്കാര ജേതാവ് ശ്രീ വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരിയെ ആദരിച്ച് ഉപഹാരം നല്കി.
കഴകകാരുടെ കുടിശ്ശിക വേഗം നൽകുക , ഏകീകൃത ദേവസ്വം ബോർഡ് നിലവിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങളുന്നയിച്ചു . എം കൃഷ്ണവാര്യർ അദ്ധ്യക്ഷത വഹിച്ചു സി.വി വാസുദേവൻ സ്വാഗതം പറഞ്ഞു വേണുഗോപാൽ അനന്ദ വാര്യർ ദീപക് എന്നിവരെ ആദരിച്ചു വനിതാ വേദി ചന്ദ്രികാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു .യുവജനസംഗമവും നടന്നു.