കുന്നുംകൈയിലെ ഇടത് കോട്ട തകർത്ത്  സൽമത്ത് കന്നി വിജയം നേടി

ചിറക്കൽ പഞ്ചായത്തിലെ കുന്നുംകൈ അരയമ്പേത്ത് പ്രദേശങ്ങൾ ഉൾപ്പെടുന്ന പതിമൂന്നാം വാർഡിൽ  യു ഡി എഫ് സ്ഥാനാർഥിക്ക് ചരിത്ര വിജയം.  യു ഡി എഫ് സ്ഥാനാർഥി പി. പിസൽമത്താണ് തന്റെ കന്നി മത്സരത്തിൽ  എതിർ സ്ഥാനാർഥിയും ആശവർക്കറുമായ സി പി എമ്മിലെ ഷലീലക്കെതിരെ 11 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടിയത്. 

 

പുതിയതെരു : ചിറക്കൽ പഞ്ചായത്തിലെ കുന്നുംകൈ അരയമ്പേത്ത് പ്രദേശങ്ങൾ ഉൾപ്പെടുന്ന പതിമൂന്നാം വാർഡിൽ  യു ഡി എഫ് സ്ഥാനാർഥിക്ക് ചരിത്ര വിജയം.  യു ഡി എഫ് സ്ഥാനാർഥി പി. പിസൽമത്താണ് തന്റെ കന്നി മത്സരത്തിൽ  എതിർ സ്ഥാനാർഥിയും ആശവർക്കറുമായ സി പി എമ്മിലെ ഷലീലക്കെതിരെ 11 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടിയത്. 

പഞ്ചായത്ത്‌ രൂപീകരിച്ചത് മുതൽ ഇടത് സ്ഥാനാർത്ഥിയെ മാത്രം വിജയിപ്പിച്ച വാർഡാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 44 വോട്ടിന് നഷ്ടപ്പെട്ട വാർഡ് ശക്തമായ മത്സരത്തിലൂടെ യു ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു. ഗ്ലോബൽ കെഎംസിസി യുടെ നേതൃത്വത്തിൽ കുന്നുംകൈയിലെ  650 വീടുകളിൽ മധുരം  വിതരണം ചെയ്തു.