ശമ്പള പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം: ജോയിന്റ് കൗൺസിൽ
024 ജൂലൈ ഒന്ന് മുതൽ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് നടപ്പിലാക്കേണ്ടുന്ന ശമ്പള പരിഷ്കരണം ഇതുവരെ നടപ്പിലാക്കുകയോ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുകയോ ചെയ്തിട്ടില്ല അതുകൊണ്ട് തന്നെ ഇതിന്റെ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
Jun 17, 2025, 10:25 IST
കണ്ണൂർ: 2024 ജൂലൈ ഒന്ന് മുതൽ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് നടപ്പിലാക്കേണ്ടുന്ന ശമ്പള പരിഷ്കരണം ഇതുവരെ നടപ്പിലാക്കുകയോ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുകയോ ചെയ്തിട്ടില്ല അതുകൊണ്ട് തന്നെ ഇതിന്റെ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി നരേഷ്കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബീന കൊരട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി റോയി ജോസഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി എസ് പ്രദീപ്, സിജു പി തോമസ് എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ ടി റഷീദ് നന്ദി പറഞ്ഞു.