ശമ്പള -പെൻഷൻ പരിഷ്ക്കരണത്തിനായി ബി.എസ്. എൻ. എൽ ജീവനക്കാർ ധർണ നടത്തി
ബിഎസ്എൻഎൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും കരാർ തൊഴിലാളികളുടെയും കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ജനറൽ മാനേജർ ഓഫീസ് പരിസരത്ത് നടത്തിയ ധർണ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.
Nov 27, 2024, 12:13 IST
കണ്ണൂർ: ബിഎസ്എൻഎൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും കരാർ തൊഴിലാളികളുടെയും കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ജനറൽ മാനേജർ ഓഫീസ് പരിസരത്ത് നടത്തിയ ധർണ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. ശമ്പള - പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ബിഎസ്എൻഎൽ 4ജി/ 5ജി സേവനങ്ങൾ ദ്രുതഗതിയിൽ ആരംഭിക്കുക, രണ്ടാം വി ആർ എസ് നീക്കം ഉപേക്ഷിക്കുക, കരാർ തൊഴിലാളികൾക്ക് മിനിമം വേതനം, ഇപിഎഫ്, ഇഎസ്ഐ എന്നിവ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
എ ഐ ബി ഡി പി എ സംസ്ഥാന അസി.സെക്രട്ടറി കെ രാജൻ അധ്യക്ഷനായി.ബി എസ് എൻ എൽ എംപ്ലോയീസ് യൂനിയൻ ജില്ലാ സെക്രട്ടറി പി വി രാമദാസൻ സ്വാഗതവും സി സി ഡബ്ല്യു എഫ് സംസ്ഥാന കമ്മിറ്റി അംഗം എ കെ ഷിനിൽകുമാർ നന്ദിയും പറഞ്ഞു. കെ ജയരാജൻ,ബി പി രമേശൻ, കെ വി കൃഷ്ണൻ, കെ പ്രദീപ് കുമാർ, ജി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു