" സഹവാസ് " വായനാദിനമാചരിച്ചു
ദേശീയ വായനാ ദിനമായ ഇന്ന് സഹകരണ വകുപ്പ് റിട്ടയേർസ് സമിതിയുടെ കൂട്ടായ്മയായ സഹവാസ് വായനാ ദിനമാചരിച്ചു.
Jun 19, 2026, 15:44 IST
കണ്ണൂർ: ദേശീയ വായനാ ദിനമായ ഇന്ന് സഹകരണ വകുപ്പ് റിട്ടയേർസ് സമിതിയുടെ കൂട്ടായ്മയായ സഹവാസ് വായനാ ദിനമാചരിച്ചു. ജവഹർലാൽ നെഹ്റുലൈബ്രറിയിൽ നടന്ന ചടങ്ങ് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉൽഘാടനം ചെയ്തു. സഹവാസ് പ്രസിഡണ്ട് എം രത്നകുമാർ അദ്ധ്യക്ഷത വഹിച്ചു.
സിക്രട്ടറി രാമകൃഷ്ണൻ കൂടാളി, വി എ രാജൻ, വത്സൻ അഞ്ചാംപീടിക, ദിവാകരൻ പള്ളിയത്ത് ,വി ബി കൃഷ്ണകുമാർ, ടി വി കോമളവല്ലി എന്നിവർ സംസാരിച്ചു. മികച്ച വായനക്കാരിയായ സി വി എൻ തൻവിറക്ക് ചടങ്ങിൽ വെച്ച് പുരസ്കാരം നൽകി.