തളിപറമ്പ് മന്നയിൽ രാസ ലഹരിയുമായി സദ്ദാം ഹുസൈൻ പിടിയിൽ
രാസലഹരിയുമായി അസാം സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയില്‍ സദ്ദാം ഹുസൈന്‍(30)നെയാണ് എക്‌സൈസ് റെയിഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് മന്നയില്‍ വെച്ച് പിടികൂടിയത്.
Updated: May 5, 2026, 11:38 IST
തളിപ്പറമ്പ്: രാസലഹരിയുമായി അസാം സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയില്‍ സദ്ദാം ഹുസൈന്‍(30)നെയാണ് എക്‌സൈസ് റെയിഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് മന്നയില്‍ വെച്ച് പിടികൂടിയത്.ഇയാളില്‍ നിന്ന് ഒരു ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പി.പി.മനോഹരന്‍, പ്രിവെന്റ്റീവ് ഓഫീസര്‍ സി.എച്ച്.ഫെമിന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ആര്‍.വിനീത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.