തളിപ്പറമ്പ ജീവ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എസ്.ജാനകി അനുസ്മരണം സംഘടിപ്പിച്ചു
തളിപ്പറമ്പ ജീവ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എസ്.ജാനകി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കരിപ്പൂൽ ജനകീയ വായനശാലയിൽ വെച്ച് നടന്ന തേനുംവയമ്പും എന്ന പരിപാടി പ്രശസ്ത നാടക സംവിധായകനും - കലാസാംസ്കാരിക പ്രവർത്തകനുമായ അനിൽ നരിക്കോട് അനുസ്മരണ പ്രഭാഷണവും വീഡിയോ ദൃശ്യാവിഷ്ക്കാരവും നിർവ്വഹിച്ചു.
Updated: Sep 29, 2026, 11:38 IST
തളിപ്പറമ്പ് : തളിപ്പറമ്പ ജീവ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എസ്.ജാനകി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കരിപ്പൂൽ ജനകീയ വായനശാലയിൽ വെച്ച് നടന്ന തേനുംവയമ്പും എന്ന പരിപാടി പ്രശസ്ത നാടക സംവിധായകനും - കലാസാംസ്കാരിക പ്രവർത്തകനുമായ അനിൽ നരിക്കോട് അനുസ്മരണ പ്രഭാഷണവും വീഡിയോ ദൃശ്യാവിഷ്ക്കാരവും നിർവ്വഹിച്ചു.
എസ്.ജാനകിയുടെ ജീവിതത്തിലെയും സംഗീതയാത്രയിലെയും അവിസ്മരണീയ മുഹൂർത്തങ്ങൾ ഒരു സിനിമയിലെന്നപോലെ അവതരിപ്പിക്കപ്പെട്ടതാണ് തേനുംവയമ്പും എന്ന പരിപാടി. മധു കരിപ്പൂൽ അധ്യക്ഷനായ ചടങ്ങിൽ കെ.ബിജുമോൻ, കെ.എം.അബ്ദുൾ ലത്തീഫ്, പി.വത്സല, പി.സുമേഷ്, ലക്ഷ്മണൻ കരിപ്പൂൽ തുടങ്ങിയവർ പങ്കെടുത്തു.