വധക്കേസ് പ്രതിയായ ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആർ എസ് എസ് പ്രവർത്തകനെന്യൂമാഹി പൊലിസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

 

തലശേരി:നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആർ എസ് എസ് പ്രവർത്തകനെന്യൂമാഹി പൊലിസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പാറാൽ അയിനാട്ട് മീത്തൽ ഏഴിലരസൻ എന്ന സി കെ സനീഷാണ് (35) പിടിയിലായത്. 

സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബു വധക്കേസ്, പാറാലിലെയും പള്ളൂരിലെയും സിപിഐ എം പ്രവർത്തകരെ ആക്രമിച്ചതുൾപ്പടെ പള്ളൂരിലും ന്യൂമാഹിയിലുമായി പത്തോളം കേസുകളിലെ പ്രതിയാണ് സനീഷ്. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.