എരുവട്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആർ.എസ്.എസ് അക്രമം : രണ്ട് കോൺഗ്രസുകാർക്ക് പരുക്കേറ്റു
എരുവട്ടിയിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആർ എസ് എസ് ആക്രമണമെന്ന് പരാതി. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു .
Updated: Mar 12, 2025, 10:04 IST
പിണറായി: എരുവട്ടിയിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആർ എസ് എസ് ആക്രമണമെന്ന് പരാതി. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു .എരുവട്ടി ഇന്ദിരാജി നഗറിൽ കോൺഗ്രസ് പ്രവർത്തകരെയാണ് അക്രമിച്ചത്.ബിജു, സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.
പുല്ല്യോട്ടും കാവിലെ താലപൊലി ഉത്സവത്തോടനുബന്ധിച്ചുള്ള കലശത്തിന് ചെണ്ട മുട്ടുകയായിരുന്ന കോൺഗ്രസ് പ്രവർത്തകരെ ആർ എസ് എസ് പ്രവർത്തകർ അക്രമിക്കുകയായിരുന്നു. പാനുണ്ട ചക്ക്യത്ത് മുക്കിലെ വിപിൻ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയെന്നാണ് പരാതി. ചൊവ്വാഴ്ച്ച അർധരാത്രി പന്ത്രണ്ടര മണിയോടെയാണ് അക്രമം നടന്നത്. പരിക്കേറ്റ ഇരുവരും ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പിണറായി പൊലിസ് കേസെടുത്തു.