കണ്ണൂരിൽ കൊലപാതകം ഉൾപ്പെടെ അഞ്ച് കേസുകളിൽ പ്രതിയായ ആർ.എസ് എസ് പ്രവർത്തകനെകാപ്പ ചുമത്തി ജയിലിലടച്ചു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ സ്വദേശി അമൽരാജിനെയാണ് (28) കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചത്
കണ്ണൂർ :നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ സ്വദേശി അമൽരാജിനെയാണ് (28) കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചത്.കണ്ണവത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സലാഹുദ്ദീൻ വധക്കേസിലെ പ്രതിയാണ് ഇയാൾ.
മറ്റു വധ ശ്രമ കേസുകളിലും, കൂടാതെ മാരകായുധങ്ങൾ കൈവശം വെച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനസമാധാനത്തിന് ഭംഗം വരുത്തിയത് ഉൾപ്പെടെ അഞ്ചോളം കേസുകളിലും പ്രതിയുമാണ് അമൽരാജ്.കണ്ണൂർ ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജിൻ്റെ നിർദ്ദേശപ്രകാരം കണ്ണവം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് പി.ബിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ചിറ്റാരിപ്പറമ്പിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി ഉത്തരവു പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചത്.