ആർഎസ്‌പി നീലേശ്വരം മുൻസിപ്പൽ ലോക്കൽ കമ്മിറ്റി രൂപീകരിച്ചു ; ദേശീയപാത 66ൽ ഉയരപാത യാഥാർഥ്യമാക്കണമെന്ന് പ്രമേയം
ആർഎസ്‌പി (RSP) നീലേശ്വരം മുൻസിപ്പൽ ലോക്കൽ കമ്മിറ്റി രൂപീകരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ആർഎസ്‌പിയിലേക്ക് എത്തിയ പ്രവർത്തകരെ അദ്ദേഹം ചടങ്ങിൽ സ്വീകരിച്ചു.
കാസർഗോഡ് : ആർഎസ്‌പി (RSP) നീലേശ്വരം മുൻസിപ്പൽ ലോക്കൽ കമ്മിറ്റി രൂപീകരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ആർഎസ്‌പിയിലേക്ക് എത്തിയ പ്രവർത്തകരെ അദ്ദേഹം ചടങ്ങിൽ സ്വീകരിച്ചു.
ജില്ലാ സെക്രട്ടറി ഹരീഷ് ബി. നമ്പ്യാർ മുഖ്യാതിഥിയായി പങ്കെടുത്തു. സി. രാമചന്ദ്രൻ നായർ, ടി.ആർ. രാജേഷ്, എൻ. വിജയൻ, എൻ. സോമൻ, ടി.എസ്. വിനോദ്, ഇ.ബി. ജഗദീഷ് പ്രസാദ്, എം. ഷഫീഖ്, ടി.ആർ. രാഘവൻ, മയ്യിൽ നാരായണൻ, പി.പി. ഷബീർ, കെ. സുനിൽ കുമാർ, പി. വാസന്തി, കെ. മധുസൂദനൻ, കെ.പി. അശോകൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
യോഗത്തിൽ ദേശീയപാത 66ന്റെ നീലേശ്വരം ഭാഗത്ത് ഉയരപാത (എലിവേറ്റഡ് ഹൈവേ) യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. പ്രദേശത്തെ ഗതാഗതക്കുരുക്കിനും ജനങ്ങളുടെ യാത്രാ ദുരിതത്തിനും ശാശ്വത പരിഹാരമായി ഉയരപാത പദ്ധതി നടപ്പാക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ ആർഎസ്‌പി നീലേശ്വരം മുൻസിപ്പൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ. സുനിൽ കുമാറിനെ തെരഞ്ഞെടുത്തു.