കണ്ണൂരിലെ ഇടറോഡുകളിൽ 'കയർ കെണി':രാത്രി ബൈക്ക് യാത്രക്കാർ ജാഗ്രതൈ
ചെറുവാഞ്ചേരി-വലിയ വെളിച്ചം റോഡിലൂടെയുള്ള രാത്രി യാത്രക്കാർ ജാഗ്രതൈ. റോഡിനു കുറുകെ കയർ കെട്ടി പ്രത്യേകിച്ച് ഇരുചക്രവാഹനക്കാരായ യാത്രക്കാരെ വീഴ്ത്താൻ ശ്രമിക്കുന്ന സംഘം ഇവിടെ വിഹരിക്കുകയാണ്.
Jan 15, 2026, 09:50 IST
കൂത്തുപറമ്പ്: ചെറുവാഞ്ചേരി-വലിയ വെളിച്ചം റോഡിലൂടെയുള്ള രാത്രി യാത്രക്കാർ ജാഗ്രതൈ. റോഡിനു കുറുകെ കയർ കെട്ടി പ്രത്യേകിച്ച് ഇരുചക്രവാഹനക്കാരായ യാത്രക്കാരെ വീഴ്ത്താൻ ശ്രമിക്കുന്ന സംഘം ഇവിടെ വിഹരിക്കുകയാണ്.കഴിഞ്ഞ ദിവസങ്ങളിലായി വലിയവെളിച്ചം - കൂത്തു പറമ്പ് റോഡിൽ ഇത്തരം ശ്രമങ്ങൾ നടന്നു.
രാത്രികാലങ്ങളിൽ ജോലികഴിഞ്ഞുവരുന്നവരും നാട്ടുകാരുമായ ബൈക്ക് യാത്രക്കാരെ അപകടത്തിലാക്കി പണം കവരാനുള്ള ശ്രമമാണ് ഈ ബോധപൂർവ്വം സൃഷ്ടിച്ച അപകടത്തിന് പിന്നിലെന്നാണ് കരുതുന്നത്.കയർകെട്ടിയ സ്ഥലത്ത് നിന്നും കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാർ വീഴാതെ രക്ഷ പ്പെട്ടത് അദ്ഭുതകരമായാ ണ്. പരാതി ലഭിച്ചതിന്റെ അ ടിസ്ഥാനത്തിൽ കണ്ണവം പോലീസ് അന്വേഷണം തു ടങ്ങിയിട്ടുണ്ട്.