കണ്ണൂർ ചെറുതാഴം രാമപുരത്ത് വാഹനാപകടം ; പാർസൽ ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ് യാത്രകരായ 15 പേർക്ക് പരിക്ക്
പിലാത്തറ ഭാഗത്തുനിന്ന് വരുകയായിരുന്ന അനുശ്രീ ബസ്സും പഴയങ്ങാടി ഭാഗത്ത് നിന്ന് പോവുകയായിരുന്ന പാർസൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഉച്ചക്ക് 2:45ന് ആണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ലോറി റോഡിന്റെ വശത്തേക്ക് മാറി.
Oct 9, 2026, 18:17 IST
പയ്യന്നൂർ : പിലാത്തറ ഭാഗത്തുനിന്ന് വരുകയായിരുന്ന അനുശ്രീ ബസ്സും പഴയങ്ങാടി ഭാഗത്ത് നിന്ന് പോവുകയായിരുന്ന പാർസൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഉച്ചക്ക് 2:45ന് ആണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ലോറി റോഡിന്റെ വശത്തേക്ക് മാറി.
അപകടത്തിൽ ബസ് യാത്രികരായ 15 ഓളം പേർക്കാണ് പരിക്കേറ്റത്. പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു.