ആലക്കോട് മണക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ വയോധികൻ  മുങ്ങിമരിച്ചു

മണക്കടവ്  കരിങ്കയം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വയോധികൻ  മുങ്ങിമരിച്ചു. ആലക്കോട് വായിക്കമ്പ സ്വദേശി വിജയൻ കറകപ്പള്ളി (71) യാണ് മരിച്ചത്. തളിപ്പറമ്പിൽ നിന്ന് എത്തിയ ഫയർഫോഴ്സാണ് മൃതദേഹം പുഴയിൽ നിന്നു പുറത്തെടുത്തത്.

 


ആലക്കോട്: മണക്കടവ്  കരിങ്കയം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വയോധികൻ  മുങ്ങിമരിച്ചു. ആലക്കോട് വായിക്കമ്പ സ്വദേശി വിജയൻ കറകപ്പള്ളി (71) യാണ് മരിച്ചത്. തളിപ്പറമ്പിൽ നിന്ന് എത്തിയ ഫയർഫോഴ്സാണ് മൃതദേഹം പുഴയിൽ നിന്നു പുറത്തെടുത്തത്.

മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് അപകടമുണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ഫയർ ഫോഴ്സെത്തിയത്.