രേവന്ത് റെഡ്ഡി വടി കൊടുത്ത് അടി വാങ്ങി: എം വി ജയരാജൻ
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വടി കൊടുത്തു അടിവാങ്ങിയതാന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു മുഖ്യമന്ത്രിക്ക്
Apr 7, 2026, 23:28 IST
കണ്ണൂർ :തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വടി കൊടുത്തു അടിവാങ്ങിയതാന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത തരത്തിൽ മ്ളേച്ഛവും തരംതാണതുമായിരുന്നു അദ്ദേഹത്തിൻ്റെ പെരുമാറ്റം കേരളത്തിൽ വന്ന് അദ്ദേഹത്തിൻ്റെ ഔദ്യോഗിക ലെറ്റർ പാഡിൽ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായി എഴുതുകയാണ് രേവന്ത് ചെയ്തത്.
അദ്ദേഹം അധികാരത്തിൽ വരുമ്പോൾ പറഞ്ഞ ആറ് ഗ്യാരൻ്റികളിൽ ഒന്നു പോലും നടപ്പിലാക്കിയിട്ടില്ല. പാവപെട്ട കൃഷിക്കാരുടെ വായ്പ എഴുതിതള്ളൽ തൊഴിൽദാന ദിനങ്ങൾ സൃഷ്ടിക്കൽ ഇവയൊന്നും നടപ്പിലാക്കാതെയാണ് കേരളത്തിൽ വന്ന് ഇടതു സർക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റം പറയുന്നത് കേരളത്തിലെ സ്ഥിതി അതിൽ നിന്നെല്ലാം വ്യത്യസ്തമാണെന്ന് എം വി ജയരാ ജൻ പറഞ്ഞു.