ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ വിരമിച്ച ദിനേശ് ബീഡി തൊഴിലാളികൾ
പയ്യാമ്പലത്തെ ദിനേശ് ബീഡി കേന്ദ്ര സംഘം ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി
പയ്യാമ്പലത്തെ ദിനേശ് ബീഡി കേന്ദ്ര സംഘം ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി
വിരമിച്ചദിനേശ് ബീഡിതൊഴിലാളികൾ കണ്ണൂർ പയ്യാമ്പലത്തെ ദിനേശ് ബീഡി കേന്ദ്ര സംഘം ഓഫീസിലേക്ക് മാർച്ച് നടത്തി . ഐഎൻടിയുസി, ബി എം എസ് , എച്ച് എം എസ് എന്നീ സംഘടനകൾ അടങ്ങുന്ന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. വിരമിച്ച തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ നാലു വർഷമായി മാനേജ്മെൻറ് കാണിക്കുന്ന അലംഭാവത്തിനെതിരെ ആയിരുന്നു മാർച്ച് നടത്തിയത്.
Nov 20, 2026, 18:16 IST
കണ്ണൂർ:വിരമിച്ചദിനേശ് ബീഡിതൊഴിലാളികൾ കണ്ണൂർ പയ്യാമ്പലത്തെ ദിനേശ് ബീഡി കേന്ദ്ര സംഘം ഓഫീസിലേക്ക് മാർച്ച് നടത്തി . ഐഎൻടിയുസി, ബി എം എസ് , എച്ച് എം എസ് എന്നീ സംഘടനകൾ അടങ്ങുന്ന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. വിരമിച്ച തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ നാലു വർഷമായി മാനേജ്മെൻറ് കാണിക്കുന്ന അലംഭാവത്തിനെതിരെ ആയിരുന്നു മാർച്ച് നടത്തിയത്.
ടി. ഒ മോഹനൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു - - എൻ സി രാജു അധ്യക്ഷത വഹിച്ചു.കെ എം ശ്രീധരൻ, കെ വി ബാബു, വി കെ . കുഞ്ഞിരാമൻ, കെ ശശിധരൻ, കെ.വി ശശി, കെ.ഭാസ്കരൻ സി .ബാലകൃഷ്ണൻ.കെ.ഭാർഗവി , എം ശൈലജ, യു.കെ.ജലജ . തുടങ്ങിയവർ സംസാരിച്ചു.