സ്വകാര്യ വൽക്കരണത്തിനും ആനുകൂല്യ നിഷേധത്തിനുമെതിരെ വിരമിച്ച ബേങ്ക് ജീവനക്കാർ 16 ന് ധർണ്ണയും
മനുഷ്യച്ചങ്ങലയും നടത്തും

സ്വകാര്യ വൽക്കരണം, ആനുകൂല്യ നിഷേധം എന്നിവയിൽ പ്രതിഷേധിച്ച് ജോയിന്റ് ഫോറം ഓഫ് ബേങ്ക് സ്റ്റാഫ് ആന്റ് റിട്ടയറീസ് കണ്ണൂരിന്റെ നേതൃത്വത്തിൽ ജൂലൈ 16 ന് കണ്ണൂരിലെ എസ് ബി ഐ യുടെ പ്രധാന ശാഖക്ക് മുന്നിൽ ധർണ്ണയും മനുഷച്ചങ്ങലയും തീർക്കുമെന്ന് കൺവീനർമാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ
വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

കണ്ണൂർ: സ്വകാര്യ വൽക്കരണം, ആനുകൂല്യ നിഷേധം എന്നിവയിൽ പ്രതിഷേധിച്ച് ജോയിന്റ് ഫോറം ഓഫ് ബേങ്ക് സ്റ്റാഫ് ആന്റ് റിട്ടയറീസ് കണ്ണൂരിന്റെ നേതൃത്വത്തിൽ ജൂലൈ 16 ന് കണ്ണൂരിലെ എസ് ബി ഐ യുടെ പ്രധാന ശാഖക്ക് മുന്നിൽ ധർണ്ണയും മനുഷച്ചങ്ങലയും തീർക്കുമെന്ന് കൺവീനർമാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ
വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുക തുടങ്ങിവിവിധ ആവശ്യങ്ങളുന്നയിച്ച് വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സമരം ഡോ: വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പ്രസന്നൻ സി വി, , പവിത്രൻ പി വി , രാജൻ ടി ആർ, ബികേഷ് ഉണ്ണിയാൻ, കെ പ്രകാശൻ എന്നിവർ പങ്കെടുത്തു.